ഇടുക്കി: തൊടുപുഴ മുട്ടത്ത് പുതിയ കൊവിഡ് കെയര്‍ സെന്‍റര്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ അഞ്ച് പേരെ നിരീക്ഷണത്തിലാക്കിയാണ് പ്രവർത്തനം. കൊവിഡ് പ്രതിരോധത്തിനായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, മുട്ടം ഗ്രാമപഞ്ചായത്ത്, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും ഇതര സംസ്ഥാനത്ത് നിന്നെത്തിയവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായാണ് മുട്ടത്ത് കൊവിഡ് കെയര്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.
മുട്ടത്ത് പുതിയ കൊവിഡ് കെയര്‍ സെന്‍റര്‍ ആരംഭിച്ചു - കൊറോണ വാര്‍ത്തകള്‍
മുട്ടം റൈഫിള്‍ ക്ലബ്ബിലാണ് കൊവിഡ് സെന്‍ററിന്‍റെ പ്രവര്‍ത്തനം. മണിയാറന്‍ കുടി സ്വദേശിയായ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരെയും മൈസൂരില്‍ നിന്നെത്തിയ രണ്ട് പേരെയുമാണ് ആദ്യഘട്ടത്തില്‍ ഇവിടെ പാര്‍പ്പിക്കുക
മുട്ടം റൈഫിള്‍ ക്ലബ്ബിലാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനം. മണിയാറന്‍ കുടി സ്വദേശിയായ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരെയും മൈസൂരില്‍ നിന്നെത്തിയ രണ്ട് പേരെയുമാണ് ആദ്യഘട്ടത്തില്‍ ഇവിടെ പാര്‍പ്പിക്കുക. 13 മുറികളുള്ള സെന്‍ററില്‍ ആദ്യഘട്ടത്തില്‍ എത്തിച്ച അഞ്ച് പേര്‍ക്കും പ്രത്യേകം മുറികൾ നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കിയ രണ്ട് വളണ്ടിയര്‍മാര്‍ മുഴുവന്‍ സമയവും സെന്‍ററിലുണ്ടാവും. മുട്ടം സി.എച്ച്.സി.യില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നിരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കും.
ഇവിടെ എത്തിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും ചികിത്സയും ബ്ലോക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കും. മണിയാറന്‍കുടി സ്വദേശിയായ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരില്‍ നിന്നും ഏഴാമത്തെ ദിവസവും, മൈസൂരില്‍ നിന്നെത്തിയവരില്‍ നിന്നു പത്താമത്തെ ദിവസവും സ്രവം പരിശോധനക്കയക്കും. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയിൽപെട്ടാൽ ഉടൻ സ്രവ പരിശോധന നടത്തുമെന്നും മുട്ടം സി.എച്ച്.സി. മെഡിക്കല്‍ ഓഫിസര്‍ കെ.സി. ചാക്കോ പറഞ്ഞു.