കേരളം

kerala

By

Published : Oct 6, 2020, 10:31 AM IST

ETV Bharat / state

വാക്ക് തർക്കത്തിനിടെ മർദനമേറ്റ വയോധികൻ മരിച്ചു; സഹോദരീപുത്രൻ അറസ്റ്റിൽ

മറയൂർ കോളനിയിൽ തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം നടന്നത്. മദ്യപാനത്തെ തുടർന്നാണ് വാക്ക് തർക്കമുണ്ടായത്

മർദനമേറ്റ വയോധികൻ മരിച്ചു  മർദനമേറ്റ വയോധികൻ മരിച്ചു സഹോദരീപുത്രൻ അറസ്റ്റിൽ  മറയൂർ വയോധികൻ മർദനമേറ്റ് മരിച്ചു  nephew arrested beating old age person  marayur old age person arrested
സഹോദരീപുത്രൻ

ഇടുക്കി: വാക്ക് തർക്കത്തിനിടെ മർദനമേറ്റ വയോധികൻ മരിച്ചു. മറയൂർ പട്ടംകോളനിയിൽ ലക്ഷ്‌മിവിലാസം പരമേശ്വരനാണ് മദ്യപാനത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ പരമേശ്വരന്‍റെ സഹോദരിയുടെ മകൻ പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മറയൂർ കോളനിയിൽ തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം നടന്നത്. മർദനമേറ്റ പരമേശ്വരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു. അറസ്റ്റിലായ പ്രവീണിനെ ഇന്ന് രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

വാക്ക് തർക്കത്തിനിടെ മർദനമേറ്റ വയോധികൻ മരിച്ചു; സഹോദരീപുത്രൻ അറസ്റ്റിൽ

ABOUT THE AUTHOR

...view details