ഇടുക്കി:കണ്ടെയിന്‍മെന്‍റ് സോണായി തുടരുന്ന നെടുങ്കണ്ടത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ ഇന്ന് 22 കേസുകളാണ് ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഇരുപതോളം വാഹനങ്ങളും പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷൻ പരിസരം ലോക്ക് ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ കടുപ്പിച്ച് നെടുങ്കണ്ടം പൊലീസ്
ലോക്ക് ഡൗണിന് പുറമേ കണ്ടെയിന്‍മെന്‍റ് സോണായി തുടരുന്ന നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ ഇന്ന് 22 കേസുകളാണ് ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.
യുവാക്കളാണ് കൂടുതലായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ടൗണിലും പരിസര പ്രദേശങ്ങളിലും ചുറ്റിത്തിരിയുന്നത്. ചിലയിടങ്ങളിൽ യുവാക്കൾ വൈകുന്നേരങ്ങളിൽ കൂട്ടം ചേരുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടാനായി പൊലീസ് പ്രത്യേക പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്താനാണ് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ തൂക്കുപാലം, പാമ്പാടുംപാറ, പാറത്തോട്, നെടുങ്കണ്ടം ടൗൺ എന്നിവിടങ്ങളിൽ ചെക്കിങ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.