ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊലകേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പൊലീസുകാരെ റിമാൻഡ് ചെയ്തു. എഎസ്‌ഐ റോയ് പി വർഗീസ്, സിപിഒ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ എം ജെയിംസ് എന്നിവരെ 14 ദിവസത്തേക്കാണ് പീരുമേട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
നെടുങ്കണ്ടം കേസ്: അറസ്റ്റിലായ പൊലീസുകാർ റിമാൻഡിൽ - nedungandam-case
14 ദിവസത്തേക്കാണ് പീരുമേട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ഹോം ഗാർഡ് കെ എം ജെയിംസിനെ അഞ്ചാം പ്രതിയും സിപിഒ ജിതിൻ കെ ജോർജിനെ ആറാം പ്രതിയും എഎസ്‌ഐ റോയ് പി വർഗീസിനെ ഏഴാം പ്രതിയുമായാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയത്. രാജ് കുമാറിനെ കഴിഞ്ഞ മാസം 13-ാം തിയതി രാത്രിയിൽ ക്രൂരമായി ഹോം ഗാർഡ് ജയിംസ് മർദിച്ചു. ചൂരൽ വടി ഉപയോഗിച്ച് ഇരു കാൽവെള്ളകളിലും അടിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതികളുടെ സുരക്ഷ കണക്കിലെടുത്ത് പീരുമേട് സബ് ജയിലിലേക്ക് അയക്കാതെ ദേവികുളം സബ് ജയിലിലേക്കാണ് കോടതി അയച്ചത്. കേസിലെ ഒന്നും നാലും പ്രതികളായ എസ്‌ഐ കെ എ സാബുവിന്‍റെയും സിപിഒ സജീവ് ആന്‍റണിയുടെയും ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ കോടതി തള്ളി. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത ഉള്ളതായാണ് സൂചന.