ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്‍റെ കുടുംബത്തിന് സഹായം നൽകാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തീരുമാനത്തില്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് കൊല്ലപ്പെട്ട രാജ്‌കുമാറിന്‍റെ അമ്മ കസ്‌തൂരി. നീതി നൽകിയ സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി അമ്മ കസ്‌തൂരി പറഞ്ഞു.
രാജ്‌കുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; നന്ദി പറഞ്ഞ് അമ്മ കസ്‌തൂരി - രാജ് കുമാര്‍
രാജ്‌കുമാറിന്‍റെ ഭാര്യക്ക് സർക്കാർ ജോലിയും അമ്മക്കും ഭാര്യക്കും രണ്ട് മക്കൾക്കും നാല് ലക്ഷം രൂപ വീതം 16 ലക്ഷം രൂപ നഷ്‌ടപരിഹാരവും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
രാജ് കുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; നന്ദി പറഞ്ഞ് അമ്മ കസ്‌തൂരി
രാജ്‌കുമാറിന്‍റെ ഭാര്യക്ക് സർക്കാർ സർവീസിൽ ജോലിയും അമ്മക്കും ഭാര്യക്കും രണ്ട് മക്കൾക്കും നാല് ലക്ഷം രൂപ വീതം 16 ലക്ഷം രൂപ നഷ്‌ടപരിഹാരവും നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് ആയിരുന്നു രാജ്‌കുമാർ പീരുമേട് സബ് ജയിലിൽ വച്ച് കൊല്ലപ്പെട്ടത്. സംഭവം വിവാദമായതോടെ മരണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തു.
Last Updated : Jul 17, 2019, 5:19 PM IST