ഇടുക്കി:നെടുങ്കണ്ടം ടൗണിലെ ഗതാഗത കുരുക്ക് അവസാനിപ്പിയ്ക്കുന്നതിനായി പഞ്ചായത്തിന്‍റെയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെ കിഴക്കേ കവലയിൽ നിർമിച്ച പേ ആന്‍ഡ് പാര്‍ക്കിംഗ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരം നിര്‍വ്വഹിച്ചു. താലൂക്ക് ആശുപത്രി റോഡിലാണ് സൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്. കിഴക്കേ കവല മുതല്‍ അര്‍ബന്‍ ബാങ്ക് ജംഗ്ഷന്‍ വരെയുള്ള മേഖലകളില്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് ഗ്രൗണ്ടില്‍ എത്തി പാര്‍ക്ക് ചെയ്യാം. രാവിലെ എട്ട് മുതല്‍ വൈകിട്ട് വരെയാണ് പ്രവര്‍ത്തന സമയം. ഇരുചക്ര വാഹനങ്ങള്‍ പ്രവര്‍ത്തന സമയം മുഴുവന്‍ പാര്‍ക്ക് ചെയ്യുന്നതിന് 20 രൂപയും കാറുകള്‍, ഓട്ടോ റിക്ഷകള്‍ എന്നിവയ്ക്ക് മൂന്ന് മണിക്കൂറിന് 20 രൂപയുമാണ് ഈടാക്കുക.
നെടുങ്കണ്ടത്ത് പേ ആന്‍ഡ് പാര്‍ക്കിംഗ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു
താലൂക്ക് ആശുപത്രി റോഡിലാണ് സൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്.
ടൗണില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ ഗതാഗത വകുപ്പ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും നോ പാര്‍ക്കിംഗ് മേഖലകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ഫോട്ടോ എടുക്കകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് നെടുങ്കണ്ടം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടർ അജയ്‌കുമാര്‍ പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം ഷിഹാബ് ഈട്ടിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അജയ്‌കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അജികുമാര്‍, മര്‍ച്ചന്‍റ് അസോസിയേഷന്‍ സെക്രട്ടറി ജെയിംസ് മാത്യു, അജി കളത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.