ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അടിമാലി -മൂന്നാര്‍ മേഖലകളില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വ്വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. മൂന്നാറിന്‍റെ വിനോദ സഞ്ചാരമേഖലയേയും തോട്ടം മേഖലയേയും പണിമുടക്ക് പ്രതികൂലമായി ബാധിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പണിമുടക്കിന് അഭിവാദ്യമര്‍പ്പിച്ച് അടിമാലിയില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. വിവിധ യൂണിയന്‍ നേതാക്കള്‍ യോഗത്തില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.
അടിമാലി- മൂന്നാര്‍ മേഖലകളില്‍ ദേശീയ പണിമുടക്ക് പൂര്‍ണം
സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പണിമുടക്കിന് അഭിവാദ്യമര്‍പ്പിച്ച് അടിമാലിയില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.
ദേശീയ പണിമുടക്ക് അടിമാലി മൂന്നാര്‍ മേഖലകളില്‍ പൂര്‍ണം
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില 25 ശതമാനത്തിലും താഴെയായിരുന്നു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പ്രദേശത്തെവിടെയും അനിഷ്‌ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഭക്ഷണശാലകള്‍ അടഞ്ഞ് കിടന്നത് അടിമാലി താലൂക്കാശുപത്രിയിലെ രോഗികളെ പ്രതികൂലമായി ബാധിച്ചു. അടിമാലിയുടെയും മൂന്നാറിന്‍റെയും ഗ്രാമീണ മേഖലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. പണിമുടക്കിനോടനുബന്ധിച്ച് പൊലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.