ഇടുക്കി: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് ഇടുക്കി ഹൈറേഞ്ചിൽ പൂർണം. ഹർത്താൽ പ്രതീതിയാണ് പലമേഖലകളിലും അനുഭവപ്പെടുന്നത്. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല.
ഇടുക്കി ഹൈറേഞ്ചിൽ ദേശീയ പണിമുടക്ക് പൂർണം - National strike Idukki High Range
ദേശീയ പണിമുടക്കിൽ ഇടുക്കിയിലെ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും സർവിസ് നടത്തിയില്ല.
ദേശീയ പണിമുടക്ക് ഇടുക്കി ഹൈറേഞ്ചിൽ പൂർണം
ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കിൻ്റെ ഭാഗമായി. തോട്ടം കാർഷിക മേഖലയായ ഹൈറേഞ്ചിൽ തൊഴിലാളികൾ പണിമുടക്കിൽ അണിനിരന്നതോടെ തോട്ടം മേഖലയും അടഞ്ഞ് കിടക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയ പണിമുടക്കിൽ ഹൈറേഞ്ച് മേഖല നിശ്ചലമാണ്.