ഇടുക്കി: പിഡബ്ല്യൂഡി ഏറ്റെടുത്ത് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ശാപമോക്ഷമില്ലാതെ ഇടുക്കി ജില്ലയിലെ മുരിക്കുംതൊട്ടി -ഉടുമ്പന്‍ചോല റോഡ്. തുടർച്ചയായി രണ്ടു ബജറ്റുകളിലും കോടികള്‍ അനുവദിച്ചിട്ടും റോഡിന്‍റെ ശോചനീയാവസ്ഥക്ക് മാറ്റമില്ലാതെ തുടരുകയാണ്.
ശാപമോക്ഷമാഗ്രഹിച്ച് ഇടുക്കി മുരിക്കുംതൊട്ടി- ഉടുമ്പന്‍ചോല റോഡ് - PWD road
തുടർച്ചയായി രണ്ടു ബജറ്റുകളിലും കോടികള്‍ അനുവദിച്ചിട്ടും റോഡിന്‍റെ ശോചനീയാവസ്ഥക്ക് മാറ്റമില്ലാതെ തുടരുകയാണ്.
സോനാപതി- രാജകുമാരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് കാലങ്ങളായി തകര്‍ന്ന് കിടക്കുന്നത്. ടാറിംഗ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട റോഡ് മഴ ശക്തമായതോടെ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. റോഡ് തകര്‍ന്ന് കിടക്കുന്നതിനൊപ്പം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഇല്ലിപ്പാലവും അപകടക്കെണിയായി നിലനില്‍ക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമായ വീതി കുറഞ്ഞ പാലത്തിന് കൈവരികള്‍ പോലുമില്ല. പാലം പുതുക്കി പണിയണമെന്നും റോഡ് ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.