ഇടുക്കി:വണ്ടിപ്പെരിയാറിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.മ്ലാമല സ്വദേശി കോട്ടയിൽ ബിബിൻ (24 )ആണ് അറസ്റ്റിലായത്. ജ്യേഷ്ഠന്‍ സുബിനെയാണ് ബിബിന്‍ കൊലപ്പെടുത്തിയത്. പ്രതി പൊലീസ്സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്‌ച മ്ലാമലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അനുജൻ അറസ്റ്റിൽ - idukki
പ്രതി പൊലീസ്സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പിതാവുമായുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ചൊവ്വാഴ്‌ച രാത്രി സുബിനും പിതാവുമായി വഴക്ക് ഉണ്ടായി. തുടർന്ന് ബിബിൻ പ്രശ്‌നത്തിൽ ഇടപെടുകയും വാക്കേറ്റത്തിനിടയിൽ സുബിനെ കുത്തുകയുമായിരുന്നു. കുത്തേറ്റ സുബിനെ വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്‌ച ഉച്ചയോടെ സുബിൻ മരിച്ചു. ഇതോടെ പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. മരിച്ച സുബിന് വണ്ടിപ്പെരിയാർ ,കുമളി സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ടി ഡി സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിക്കുന്നത് .