ഇടുക്കി: മമ്മട്ടിക്കാനത്ത് വീടുകയറി ആക്രമിച്ച മുൻ മരുമകനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ വൃദ്ധ ദമ്പതികൾ റിമാന്‍റിൽ. മാരാര്‍സിറ്റി കൈപ്പള്ളില്‍ ശിവന്‍ (69), ഭാര്യ ജഗദമ്മ (63) എന്നിവരെയാണ് കോടതി റിമാന്‍റ് ചെയ്തത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ ശിവനെ ദേവികുളം സബ് ജയിലിലും, ജഗദമ്മയെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും അയച്ചു. കോട്ടയത്ത് നിന്നുള്ള ഫോറന്‍സിക് വിദഗ്ധര്‍ കൊല നടന്ന വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തി. മകളുടെ മുൻ ഭർത്താവ് എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി സ്വദേശി കൂട്ടുങ്കല്‍ ഷിബുവിനെ (49) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത്. ഇരുവരും സ്വമേധയാ കുറ്റം സമ്മതിച്ചിരുന്നു.
മുൻ മരുമകനെ തലക്കടിച്ച് കൊന്ന കേസിൽ ദമ്പതികൾ റിമാൻഡിൽ - accused remanded
കോട്ടയത്ത് നിന്നുള്ള ഫോറന്‍സിക് വിദഗ്ധര്‍ കൊല നടന്ന വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തി.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നത്. ശിവന്‍റെ മകള്‍ ഷീജയും ഷിബുവും തമ്മില്‍ വിവാഹിതരായെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധം വേര്‍പിരിഞ്ഞിരുന്നു. തുടർന്ന് ഇരു കുടുംബങ്ങളും കടുത്ത ശത്രുതയില്‍ ആകുകയും, കഴിഞ്ഞ വര്‍ഷം ഷിബു മൂന്ന് സുഹൃത്തുക്കളുമായി എത്തി ഭാര്യവീട് ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഷിബുവിനും, സംഘത്തിന്‍റെ ആക്രമണത്തില്‍ ഷീജയ്ക്കും, ശിവനും, ജഗദമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച രാവിലെ ഇതിന്‍റെ വൈരാഗ്യം തീര്‍ക്കുവാന്‍ മമ്മട്ടിക്കാനത്ത് എത്തിയ ഷിബു ശിവനുമായും ജഗദമ്മയുമായും വഴക്കുണ്ടാക്കി. തുടര്‍ന്ന് കൈവശം ഒളിപ്പിച്ചിരുന്ന വാക്കത്തി എടുത്ത് ഇരുവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ചെറുത്ത് നില്‍ക്കുന്നതിന്‍റെ ഭാഗമായി വീട്ടില്‍ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് ശിവന്‍ ഷിബുവിന്‍റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയേറ്റ് വീട്ടിനുള്ളിലെ ഹാളില്‍ വീണ ഷിബു തല്‍ക്ഷണം മരിച്ചു.