ഇടുക്കി:നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് മുമ്പ് സംരക്ഷണ ഭിത്തിക്ക് ബലക്ഷയം സംഭവിച്ച് മൂന്നാർ ഇക്കാ നഗർ റോഡ് ഇടിഞ്ഞു. മൂന്നാര്‍ ഇക്കാ നഗറില്‍ നിന്നും എഞ്ചിനിയറിങ്ങ് കോളജിലേക്കുള്ള റോഡാണ് തകര്‍ന്നത്.
മൂന്നാർ ഇക്കാ നഗർ റോഡ് ഇടിഞ്ഞ നിലയില്‍ - മൂന്നാർ ഇക്കാ നഗർ റോഡ് ഇടിഞ്ഞ് താഴ്ന്ന നിലയില്‍
അശാസ്ത്രീയ നിര്‍മാണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഇപ്പോഴുയരുന്ന ആരോപണം.

മൂന്നാർ
കഴിഞ്ഞ പ്രളയത്തിലായിരുന്നു മൂന്നാര്‍ ഇക്കാനഗറില്‍ നിന്നും എഞ്ചിനിയറിങ് കോളജിലേക്കുള്ള റോഡ് ആദ്യം തകര്‍ന്നത്. ഒരു വര്‍ഷം മുമ്പ് റോഡിന് സംരക്ഷണ ഭിത്തി നിര്‍മിച്ച് പാത വീണ്ടും ഗതാഗത യോഗ്യമാക്കി. എന്നാല്‍ മഴ ആരംഭിച്ചതോടെ സംരക്ഷണ ഭിത്തിയുടെ അടിഭാഗം തകര്‍ന്ന് റോഡ് ഇടിഞ്ഞ് താഴ്ന്നു. അശാസ്ത്രീയ നിര്‍മാണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഇപ്പോഴുയരുന്ന ആരോപണം.
മൂന്നാർ ഇക്കാ നഗർ റോഡ് ഇടിഞ്ഞ നിലയില്‍