ഇടുക്കി: മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ കെ.എസ്.ആര്‍.ടി.സി സ്ലീപ്പര്‍കോച്ച് ബസുകൾക്ക് വന്‍ ഡിമാന്‍റ് .നിലവില്‍ മൂന്ന് ബസുകളാണ് മൂന്നാറിലുള്ളത്. ഒരു ബസില്‍ 16 പേര്‍ക്ക് താമസിക്കാം. ഒരു രാത്രി തങ്ങുന്നതിന് 100 രൂപ മാത്രമാണ് സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത്. കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ താമസ സൗകര്യം ലഭിക്കുന്നതിനാല്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ച് ബസുകള്‍ എത്തിക്കണമെന്ന ആശ്യവും ഉയരുന്നുണ്ട് .
കെ.എസ്.ആര്‍.ടി.സി സ്ലീപ്പര്‍കോച്ചിന് ആവശ്യക്കാരേറുന്നു
നിലവില്‍ മൂന്ന് ബസുകളാണ് മൂന്നാറിലുള്ളത്. ഒരു ബസില്‍ 16 പേര്‍ക്ക് താമസിക്കാം.
കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കുറഞ്ഞ ചെലവില്‍ സ്ലീപ്പര്‍ കോച്ച് ബസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ലീപ്പര്‍കോച്ചില്‍ താമസ സൗകര്യം തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ കൂടുതല്‍ ബസുകള്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തി ഇരുപത്തിയ്യായിരം രൂപയാണ് വരുമാനമായി ലഭിച്ചത്. കൂടുതല്‍ ബസുകളെത്തിച്ചാല്‍ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതമായ താമസ സൗകര്യവും ഒരുക്കാനാകുമെന്നാണ് നാട്ടുകാരുടേയും അഭിപ്രായം.