ഇടുക്കി: മൂന്നാര്‍ ഡിവൈഎസ്‌പി ഓഫീസിന്‍റെ ചുമരുകളില്‍ വര്‍ണത്തില്‍ ചാലിച്ച് വിദ്യാര്‍ഥികള്‍. ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് സ്റ്റേഷന്‍റെ ചുവരുകളിൽ ചിത്രങ്ങൾ വരക്കാൻ കുട്ടികൾക്കവസരം നൽകിയത്. മൂന്നാറിന്‍റെ സവിശേഷതകളായ നീലക്കുറിഞ്ഞിയും വരയാടുകളുമെല്ലാം കുട്ടികൾ തീർത്ത വർണങ്ങളാൽ തിളങ്ങി നിൽക്കുന്നു. രാജാക്കാട്, എന്‍ആര്‍സിറ്റി സ്‌കൂളുകളിലെ പ്ലസ്‌ടു വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
മൂന്നാര്‍ ഡിവൈഎസ്‌പി ഓഫീസ് ശിശുസൗഹൃദം; ചിത്രം വരച്ച് കുട്ടികള്‍ - വിദ്യാര്‍ഥികള്‍
മൂന്നാറിന്‍റെ സവിശേഷതകളായ നീലക്കുറിഞ്ഞിയും വരയാടുകളുമെല്ലാം കുട്ടികൾ തീർത്ത വർണങ്ങളാൽ തിളങ്ങി നിൽക്കുന്നു
ഡിവൈഎസ്‌പി ഓഫീസ് ശിശുസൗഹൃദം
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ നയന്‍ സൂര്യയാണ് ചിത്ര രചനയ്ക്ക് നേതൃത്വം നല്‍കുന്നത്. സഹപാഠികളായ അതുല്‍, വിനു, നിതിന്‍ കൃഷ്‌ണ, തമിഴരസന്‍, ഡാനിയേല്‍ എന്നിവരാണ് സഹായികള്‍. അവധി ദിവസങ്ങളിൽ ഓഫീസിലെത്തി ചിത്രരചന നടത്തും. മുഖം മിനുക്കല്‍ ജോലികൾ പൂര്‍ത്തീകരിച്ച് പൊലീസ് സ്റ്റേഷന്‍ കെട്ടിടം അടുത്ത മാസം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.