ഇടുക്കി:ദേവികുളത്ത് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്‌ജി രവിചന്ദര്‍ സി ആര്‍ കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവികുളം കോടതിയ്ക്ക് സമീപം തന്നെ ക്ലർക്കുമാർക്കായി നല്‍കിയിരുന്ന സ്ഥലമാണ് കോടതിയായി ക്രമീകരിച്ചിട്ടുള്ളത്.
ദേവികുളത്ത് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി നിലവില്‍ വന്നു
ആദ്യ ദിവസമായ ഇന്ന് തൊടുപുഴ കോടതിയിൽ പരിഗണനയിലുള്ള 5 കേസുകൾ പരിഗണിച്ചു. വരും ദിവസങ്ങളിൽ ഇടുക്കി കോടതിയിൽ പരിഗണനയിലുള്ള പോക്സോ കേസുകളും പരിഗണിക്കും
ആദ്യ ദിവസമായ ഇന്ന് തൊടുപുഴ കോടതിയിൽ പരിഗണനയിലുള്ള 5 കേസുകൾ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി പരിഗണിച്ചു. കോടതിയിൽ നിലവിൽ 6 ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോടതി പ്രവർത്തിക്കും.
ദേവികുളം, മൂന്നാർ, മറയൂർ, ശാന്തൻപാറ, വെള്ളത്തുവൽ, അടിമാലി തുടങ്ങിയ മേഖലകളിലെ ജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനും യാത്ര ക്ലേശം പരിഹരിക്കുന്നതിനുമായിട്ടാണ് ദേവികുളം ബാർ അസോസിയേഷന്‍റെ നേത്യത്വത്തിൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. വരും ദിവസങ്ങളിൽ ഇടുക്കി കോടതിയിൽ പരിഗണനയിലുള്ള പോക്സോ കേസുകളും ദേവികുളം കോടതിയിൽ പരിഗണിക്കും.