കേരളം

kerala

ETV Bharat / state

സഞ്ചാരികളെ ആകർഷിക്കാൻ മൂന്നാർ കാർണിവല്‍; ജനുവരി 10ന് ആരംഭിക്കും

മൂന്നാറിലേക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ജില്ലാ ഭരണകൂടം വിവിധ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് വിന്‍റര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

By

Published : Jan 4, 2020, 11:02 AM IST

മൂന്നാർ കാർണിവല്‍  ജനുവരി 10 മുതല്‍ 26 വരെ  munnar carnival news  munnar tourists  carnival from January 10
സഞ്ചാരികളെ ആകർഷിക്കാൻ മൂന്നാർ കാർണിവല്‍; ജനുവരി 10ന് ആരംഭിക്കും

ഇടുക്കി: മൂന്നാര്‍ വിന്‍റര്‍ കാര്‍ണിവല്‍ ഈ മാസം 10 മുതല്‍ 26 വരെ നടക്കും. ജില്ലാ കലക്ടറുടെ നേത്യത്വത്തില്‍ കാര്‍ണിവലിന്‍റെ നടത്തിപ്പിനായി സംഘാടക സമതിയും സബ് കമ്മിറ്റികളും രൂപീകരിച്ചു. മൂന്നാറിലേക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ജില്ലാ ഭരണകൂടം വിവിധ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് വിന്‍റര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ടൂറിസം വകുപ്പിന്‍റെ നേത്യത്വത്തില്‍ നടത്തപ്പെടുന്ന കാര്‍ണിവലിനോട് അനുബന്ധിച്ച് പുഷ്പമേള, ഭക്ഷ്യമേള, വിവിധ കലാപരിപാടികള്‍, സെല്‍ഫി പോയിന്‍റുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും നടത്തും. കാര്‍ണിവലില്‍ നിന്നും ലഭിക്കുന്ന പണം മൂന്നാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും.അടുത്ത വര്‍ഷം ഇത്തരത്തില്‍ വീണ്ടും പരിപാടികള്‍ സംഘടിപ്പിക്കാന്‍ പണം മാറ്റിവെയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.

സഞ്ചാരികളെ ആകർഷിക്കാൻ മൂന്നാർ കാർണിവല്‍; ജനുവരി 10ന് ആരംഭിക്കും

മൂന്നാറിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് കാര്‍ണിവല്‍ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ ടൗണില്‍ 5 കോടി ചെലവഴിച്ച് പാര്‍ക്കിങ് സംവിധാനമൊരുക്കും. നേര്യമംഗലം മുതല്‍ ആനച്ചാല്‍ വരെ മൂന്നാറെന്ന പേരില്‍ നടത്തുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കാന്‍ വിവിധ ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനം. വ്യാജവിലാസം സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ദേവികുളം സബ് കളക്ടര്‍ പ്രേം ക്യഷ്ണന്‍, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കറുപ്പസ്വാമി, സെക്രട്ടറി അജിത്ത് കുമാര്‍, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി, വിവിധ സംഘടന നേതാക്കള്‍,വ്യാപാരികള്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details