ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് കന്ന (38) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു.
മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം - munnar car accident death
മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ 150 അടിയോളം താഴ്‌ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു
മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ 150 അടിയോളം താഴ്‌ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിനോദ് കന്ന തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ മൂന്നു പേർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്‌ച രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാറിലെത്തിയത്. ഇന്ന് കൊളുക്കുമല സന്ദർശിക്കാനുള്ള യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്.
Also read: ഗൂഢാലോചന കേസ്: ദിലീപിന്‍റെ മുൻകൂർ ജാമ്യപേക്ഷയിൽ തീരുമാനം നാളെ