ഇടുക്കി :കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവർത്തങ്ങൾ നടത്തിയിട്ടും ആളനക്കമില്ലാതെ കിടക്കുകയാണ് തെക്കിന്‍റെ കശ്‌മീരായ മൂന്നാറിലെ ബൊട്ടാണിക് ഗാര്‍ഡന്‍. 2018-ൽ ആരംഭിച്ച ഗാര്‍ഡനില്‍ നാളിതുവരെ കയറിയത് അയ്യായിരത്തില്‍ താഴെ സഞ്ചാരികള്‍ മാത്രമാണ്. മൂന്നാറിന്‍റെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്ത് പകരേണ്ടിയിരുന്ന പദ്ധതിയാണ് കൃത്യമായ ആസൂത്രണമില്ലാതെ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.
മൂന്നാറിന്‍റെ സമഗ്ര വികസനത്തിനും സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനും ജില്ല ടൂറിസം വകുപ്പിന്‍റെ നേതൃത്വ ത്തിലാണ് മൂന്നാര്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആരംഭിച്ചത്. 2018 മൂന്നാര്‍ ഗവണ്‍മെന്‍റ് കോളജിന് സമീപത്തെ റവന്യൂ ഭൂമിയില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്കായി തുറന്നുനല്‍കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ 5 കോടി രൂപ നിര്‍മാണ ജോലികള്‍ക്കായി വിനിയോഗിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ 25 കോടി പാര്‍ക്കിനായി ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചു. നിലവില്‍ മൂന്നരക്കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതായാണ് പാര്‍ക്ക് അധികൃതര്‍ നല്‍കുന്ന വിവരം.