ഇടുക്കി:കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭ റവന്യു ഇൻസ്പെക്‌ടര്‍ ഷിജു അസീസ് വിജിലൻസിന്‍റെ പിടിയില്‍. വസ്‌തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന സ്വദേശിയിൽ നിന്നും പതിമൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇടുക്കി വിജിലൻസ് സംഘം കട്ടപ്പന നഗരസഭ റവന്യു ഇൻസ്പെക്‌ടറായ ഷിജു അസീസിനെ പിടികൂടിയത്.
കട്ടപ്പന നഗരസഭ റവന്യു ഇൻസ്പെക്‌ടര്‍ വിജിലൻസിന്‍റെ പിടിയില്‍ കഴിഞ്ഞ പന്ത്രണ്ടാം തിയ്യതി വസ്‌തു കൈമാറ്റത്തിന് അപേക്ഷ നൽകിയിരുന്ന വ്യക്തിയുടെ സ്ഥലം ഇയാൾ നേരിട്ടെത്തി സന്ദർശിച്ചിരുന്നു. തുടർന്ന് ഫയൽ നീക്കുന്നതിന് അറുപതിനായിരം രൂപയാകുമെന്നും തനിക്ക് ഇരുപതിനായിരം രൂപ നൽകിയാൽ നടപടികൾ വേഗത്തിലാക്കി നൽകാമെന്നും ഇയാൾ സ്ഥലമുടമയെ അറിയിച്ചു.
ഷിജുവിനെ പിടികൂടിയത് കോട്ടയം വിജിലൻസ് സംഘങ്ങളെത്തി
പിന്നീട്, ഇത്രയും പണം തങ്ങളുടെ കയ്യിൽ ഇല്ലെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥൻ വഴങ്ങിയില്ല. ഇന്നലെ സ്ഥലമുടമ ഓഫിസിലെത്തി ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഒടുവിൽ പതിമൂവായിരം നൽകാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ, സ്ഥലമുടമ ബുധനാഴ്‌ച പണം ഓഫിസിലെത്തിച്ച് നൽകുകയായിരുന്നു.
പണം കൈമാറുന്നതിനിടെ ഇടുക്കി, കോട്ടയം വിജിലൻസ് സംഘങ്ങളെത്തിയാണ് ഷിജുവിനെ പിടികൂടിയത്. രണ്ടാഴ്ച്ച മുമ്പാണ് ഉദ്യോഗസ്ഥന്‍ കട്ടപ്പന റവന്യു ഇൻസ്‌പെക്ടറായി ചുമതലയേറ്റത്.
ALSO READ:'മകളെ അഫ്‌ഗാനില്‍ നിന്ന് എത്തിക്കണം'; കേന്ദ്രത്തോട് നിമിഷ ഫാത്തിമയുടെ അമ്മ