ഇടുക്കി:രാത്രിയിൽ തമിഴ്‌നാട് കുറവ് വെള്ളം മാത്രം തുറന്നു വിട്ടത് ആശ്വാസകരമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പകൽ സമയത്തെ അപേക്ഷിച്ച് രാത്രിയിൽ കുറവാണ് അളവ് ജലമാണ് തമിഴ്‌നാട് തുറന്നുവിട്ടത്. തമിഴ്‌നാടിന്‍റെ ഈ നടപടി ആശ്വാസ്യകരമാണെന്നും തിങ്കളാഴ്‌ചയും തമിഴ്‌നാട് ഇതേ നിലപാട് തുടരുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Mullaperiyar: തമിഴ്‌നാട് വെള്ളത്തിന്‍റെ അളവ് കുറച്ചത് ആശ്വാസം: റോഷി അഗസ്റ്റിൻ
പകൽ സമയത്തെ അപേക്ഷിച്ച് രാത്രിയിൽ കുറവാണ് അളവ് ജലമാണ് ഞായറാഴ്‌ച തമിഴ്‌നാട് തുറന്നുവിട്ടത്. തമിഴ്‌നാടിന്‍റെ ഈ നടപടി ആശ്വാസകര്യമാണെന്ന് ജലമന്ത്രി റോഷി അഗസ്റ്റിൻ.
ഞായറാഴ്‌ച 5.30ഓടെ 6000 ക്യുമിക്‌സ് ജലമാണ് തമിഴ്‌നാട് തുറന്നു വിട്ടത്. എന്നാൽ രാത്രിയിൽ ഇതിന്‍റെ അളവ് കുറച്ചു. തമിഴ്‌നാട് രാത്രിയിൽ വെള്ളം തുറന്നുവിട്ട നടപടി മേൽനോട്ട സമിതിയെ അറിയിച്ചെന്നും സുപ്രീം കോടതിയെ ഈ കാര്യം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രി ഡാം തുറക്കേണ്ട സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി തമിഴ്‌നാട് സർക്കാരിനെ അറിയിച്ചിരുന്നു.
READ MORE:Idukki Dam Orange Alert: മഴയ്‌ക്ക് ശമനമില്ല; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു