കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി

ഉപസമിതി ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് പരിശോധന നടത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിൽ ഷട്ടറുകൾ എന്നിവ സംഘം പരിശോധിച്ചു.122.25 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

Mullaperiyar sub-committee  മുല്ലപ്പെരിയാർ ഉപസമിതി  അണക്കെട്ടിൽ പരിശോധന നടത്തി  ബേബി ഡാം  mullaperiyar dam
മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി

By

Published : Jan 14, 2021, 8:57 PM IST

ഇടുക്കി: മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ഉപസമിതി ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് പരിശോധന നടത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സപിൽവേയിൽ ഷട്ടറുകൾ എന്നിവ സംഘം പരിശോധിച്ചു.

മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി

13 ഷട്ടറുകളിൽ മൂന്ന്, എട്ട്, ഒൻപത് എന്നിവ ഉയർത്തി പരിശോധിച്ചു. മിനിറ്റിൽ 47.477 ലിറ്ററാണ് സ്വീപ്പേജ് വെള്ളത്തിന്‍റെ അളവ്. തുടർന്ന് പ്രതിനിധികൾ ഓൺലൈനിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 122.25 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കേരളത്തിന്‍റെ പ്രതിനിധികളായ എൻ.എസ്. പ്രസീദ്, ബിജു ബേബി, തമിഴ്‌നാട് പ്രതിനിധികളായ സാം ഇർവിൻ, സുബ്രഹ്മണ്യം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details