ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തി. ഇതേതുടര്‍ന്ന് അണക്കെട്ടിൻ്റെ ഒമ്പത് ഷട്ടറുകൾ തുറന്നു. പെരിയാറിൽ ജലനിരപ്പുയർന്നതോടെ മഞ്ചുമല ആറ്റോരം മേഖലയിലെ വീടുകളിൽ വെള്ളം കയറി. ഈ സാഹചര്യത്തില്‍ ആളുകൾ ബന്ധുവീടുകളിലേക്ക് മാറി.
മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതിനെതിരേ തീരദേശവാസികൾ രംഗത്തെത്തി. ശക്തമായി പെയ്‌ത മഴയെ തുടർന്ന് ചൊവ്വാഴ്ച രാത്രി 2.30 നാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയായ 142 അടിയിൽ എത്തിയത്. തുടർന്ന് മൂന്ന് മണിയോടെ ഒരു ഷട്ടർ ഉയർത്തുകയും പിന്നീട് ഘട്ടംഘട്ടമായി എട്ട് ഷട്ടറുകൾ ഉയർത്തുകയായിരുന്നു. നിലവിൽ തുറന്നിരിക്കുന്ന ഒമ്പത് ഷട്ടറുകൾ വഴി 5691 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടൊപ്പം 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്.
മുല്ലപ്പെരിയാർ ഡാമിന്‍റെ ഒമ്പത് ഷട്ടറുകൾ തുറന്നു. 'അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെ'
അതേസമയം പെരിയാറിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മഞ്ചുമല ആറ്റോരം പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവർ ബന്ധുവീടുകളിലേക്ക് മാറി. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെതിരെ തിരദേശവാസികള്‍ രംഗത്തെത്തി. മഴ ശക്തമായി തുടരുന്നതും മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്ന സാഹചര്യവും തീരദേശവാസികളെ ആശങ്കയിലാഴ്‌ത്തി. അതേസമയം പെരിയാർ തീരദേശത്ത് അതീവ ജാഗ്രത നിർദേശം തുടരുകയാണ്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വേണ്ട സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല കലക്‌ടര്‍ അറിയിച്ചു. അതേസമയം ഇടുക്കി അണക്കെട്ട് നിലവിൽ ബ്ലൂ അലർട്ടിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ നീരൊഴുക്ക് ശക്തമായി തുടർന്നാൽ മുല്ലപ്പെരിയാറിൽ നിന്നും അധികജലം പുറത്തേക്കൊഴുക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പുയരും.
ALSO READ:Omicron: ഒമിക്രോണ്‍: സംസ്ഥാനത്ത് വീണ്ടും കൂടുതല്‍ നിയന്ത്രണം വരുമോ? ഇന്നറിയാം