ഇടുക്കി: ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായ മൂന്നാര്‍ ഗ്യാപ്പ് റോഡ് പ്രദേശം എം.പി ഡീന്‍ കുര്യാക്കോസ് സന്ദർശിച്ചു. മലയിടിച്ചിലിനെ തുടര്‍ന്ന് കൃഷിനാശമുണ്ടായ പ്രദേശങ്ങളിലെത്തി എം.പി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രഥമ ദൃഷ്ടിയില്‍ കാര്യങ്ങള്‍ വിലയിരുത്താനാകില്ലെന്നും ജില്ലാ ഭരണകൂടവും ദേശിയപാത വിഭാഗവുമായി ആലോചിച്ച് വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ഇടുക്കിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം എം.പി ഡീന്‍ കുര്യാക്കോസ് സന്ദർശിച്ചു - MP Dean Kuriakose
ജില്ലാ ഭരണകൂടവും ദേശിയപാത വിഭാഗവുമായി ആലോചിച്ച് വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
മണ്ണിടിച്ചിൽ ഉണ്ടായ ഗ്യാപ്പ് റോഡ് എം.പി ഡീന്‍ കുര്യാക്കോസ് സന്ദർശിച്ചു
ഡീന്‍ കുര്യാക്കോസിനൊപ്പം നേതാക്കളായ എ കെ മണി, ജി മുനിയാണ്ടി, അലോഷി തിരുതാളി, എം എ അന്‍സാരി, കെ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. ബുധനാഴ്ച്ച രാത്രിയിലായിരുന്നു ഗ്യാപ്പ് റോഡ് ഭാഗത്ത് ദേശിയപാതയുടെ 50 മീറ്ററോളം ഉയരത്തില്‍ നിന്നും കല്ലും മണ്ണും ഇടിഞ്ഞെത്തിയത്. പ്രദേശത്തൂടെയുള്ള ഗതാഗതം അനിശ്ചിതകാലത്തേക്ക് പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.