ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ഗ്യാപ്പ് റോഡ് ഭാഗത്ത് ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തി. പ്രദേശത്ത് നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എംപി വിലയിരുത്തി. മലയിടിച്ചില്‍ സംബന്ധിച്ച് പഠന സംഘത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പാതയുടെ തുടര്‍ നിര്‍മാണ ജോലികള്‍ സംബന്ധിച്ച തീരുമാനം കൈകൊള്ളാനാകൂവെന്നും താല്‍ക്കാലികമായി പാത ഗതാഗതത്തിന് തുറന്നുനല്‍കാനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
ഗ്യാപ് റോഡിലെ മണ്ണിടിച്ചില്‍; ഡീന്‍ കുര്യാക്കോസ് എംപി സ്ഥലം സന്ദര്‍ശിച്ചു - കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത
പാത പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാക്കാൻ തുടര്‍ നടപടികൾ വേഗത്തിലാക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു
മലയിടിച്ചില്‍ സംബന്ധിച്ച് പഠന സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരുന്നു പാത താല്‍ക്കാലികമായി തുറന്നു നല്‍കുന്നതിനുള്ള നിര്‍മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചത്. പ്രദേശവാസികളായ ആളുകളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്. സ്‌ഫോടനങ്ങള്‍ ഒഴിവാക്കി യന്ത്രസഹായത്താലാണിപ്പോള്‍ ഇടിഞ്ഞ പാറകള്‍ പൊട്ടിച്ച് നീക്കുന്നത്. പാത പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള തുടര്‍ ജോലികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും സന്ദര്‍ശനശേഷം ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.