കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡീൻ കുര്യാക്കോസ് എംപി - custody death
പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയാണ് സംഭവിച്ചതെന്നും ഡീൻ കുര്യാക്കോസ് എംപി.
എംപി ഡീൻ കുര്യാക്കോസ്
ഇടുക്കി: നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയാണ് സംഭവിച്ചതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. നെടുങ്കണ്ടത്ത് കസ്റ്റഡിയിലിരിക്കേ പ്രതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.