ഇടുക്കി:അടിമാലി മേഖലയില്‍ വനംവകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ പ്രതികരണവുമായി ജനപ്രതിനിധികള്‍ രംഗത്ത്. വനംവകുപ്പുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള നടപടികള്‍ക്ക് ന്യായീകരണമില്ലെന്ന് എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് പറഞ്ഞു. വനംവകുപ്പുദ്യോഗസ്ഥര്‍ കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണമെന്നും മനുഷ്യത്വപരമായ ഇടപെടല്‍ വനംവകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എംഎല്‍എ എസ്. രാജേന്ദ്രനും പ്രതികരിച്ചു.
വനംവകുപ്പിന്‍റെ ഒഴിപ്പിക്കല്‍ നടപടി; പ്രതികരണവുമായി ജനപ്രതിനിധികള്‍ - MP Adv. Deen Kuriakose
കർഷകർ നേരത്തെതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കുരിശുപാറ, കോട്ടപ്പാറ, പീച്ചാട്, മച്ചിപ്ലാവ് മേഖലകളില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ നടത്തുന്ന ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ കര്‍ഷകരുടെ ഭാഗത്തു നിന്നും വലിയ തോതില്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് വനംവകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുള്ളത്. മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്തിയ വനപാലക സംഘത്തെ കഴിഞ്ഞ ദിവസം കുരിശുപാറയില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് തടഞ്ഞ് വയ്ക്കുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ജനപ്രതിനിധികളും വനവകുപ്പിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
കൂടുതൽ വായനക്ക്: ഒഴിപ്പിക്കൽ നടപടിക്കെത്തിയ വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ