ഇടുക്കി: ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്ന് അമ്മയ്ക്കും മക്കൾക്കും പരിക്ക്. പൂപ്പാറ മുള്ളംതണ്ട് സ്വദേശികളായ ഗീതക്കും പതിനഞ്ചു വയസുകാരി മകൾ ദർശനക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയിൽ ശക്‌തമായ കാറ്റും മഴയും തുടരുകയാണ്. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് വീടിന്‍റെ മേൽക്കൂര തകർന്നത്.
ശക്തമായ കാറ്റ്; വീടിന്‍റെ മേൽക്കൂര തകർന്ന് അമ്മയ്ക്കും മകൾക്കും പരിക്ക് - ഇടുക്കി കനത്ത മഴ
ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര പൂർണ്ണമായും തകർന്ന്, തകര ഷീറ്റുകൾ തലയിൽ വീണ് അമ്മയ്ക്കും മകൾ ദർശനക്കും പരിക്കേൽക്കുകയായിരുന്നു.
ശക്തമായ കാറ്റ്; വീടിന്‍റെ മേൽക്കൂര തകർന്ന് അമ്മയ്ക്കും മകൾക്കും പരിക്ക്
ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര പൂർണ്ണമായും തകർന്ന്, തകര ഷീറ്റുകൾ തലയിൽ വീണ് അമ്മയ്ക്കും മകൾ ദർശനക്കും പരിക്കേൽക്കുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റ ദർശനയെ നെടുംകണ്ടം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മഴയിൽ വീട്ട് ഉപകരണങ്ങളും നശിച്ചു.
റാണി തപസിയുടെ ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ വർഷങ്ങളായി വാടകക്ക് താമസിച്ചു വരുകയാണ് ഈ അമ്മയും മകളും. ഭർത്താവ് ഉപേഷിച്ചതിനെ തുടർന്ന് കൂലിവേല ചെയ്‌താണ് ഗീതയും മകളും ഉപജീവനം നടത്തുന്നത്