ഇടുക്കി:അട്ടപ്പള്ളിയിൽ ഏഴു വയസുകാരനോട് മാതാവിന്‍റെ ക്രൂരത. കുട്ടിയുടെ കാലിലും കൈയിലും പൊള്ളലേൽപ്പിച്ച അമ്മ, കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്‌തു. അയൽപ്പക്കത്ത് നിന്നും കളിക്കുന്നതിനായി ടയർ എടുത്തതിനാണ് അമ്മ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു.
ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് കണ്ണിൽ മുളകുപൊടി വിതറി; ഏഴു വയസുകാരനോട് അമ്മയുടെ ക്രൂരത - അമ്മയുടെ ക്രൂരത
അയൽപ്പക്കത്ത് നിന്നും ടയർ എടുത്തതിന് കുട്ടിയുടെ കാലിലും കൈയ്യിലും പൊള്ളലേൽപ്പിച്ച് കണ്ണിൽ മുളകുപൊടി വിതറി അമ്മയുടെ ക്രൂരത. ഇരു കൈകളുടെയും മുട്ടിന് താഴെയും കാലുകളിലുമാണ് പൊള്ളലേറ്റത്.
ഏഴു വയസുകാരനോട് അമ്മയുടെ ക്രൂരത
കാൽമുട്ടിന് താഴെയും ഇരു കൈയിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലാണ് സംഭവം. മുൻപും സമാന രീതിയിൽ കുട്ടിയെ മാതാവ് ഉപദ്രവിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ നാട്ടുകാർ പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചു. തുടർന്ന് ഇരുവരും ചേർന്നാണ് കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുമളി പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.