ഇടുക്കി: ഇത്തവണയും മെഡിക്കൽ കോളജിന്‍റെ പേരുപറഞ്ഞ് ജനത്തിന്‍റെ കണ്ണിൽ പൊടിയിടാനാണ് എംഎം മണിയുടെ ശ്രമമെന്ന് കെപിസിസി സെക്രട്ടറി എംഎൻ ഗോപി. ഉടുമ്പൻചോലയിൽ മെഡിക്കൽ കോളജ് കൊണ്ടുവരുമെന്ന് എൽഡിഎഫ് പറഞ്ഞിട്ട് നാല് വർഷമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഉടുമ്പൻചോലയിൽ 50,000 വോട്ടുകൾക്ക് ജയിക്കുമെന്ന് പറഞ്ഞ ആളുകൾ ഇന്ന് നെട്ടോട്ടമോടുകയാണ്.
എംഎം മണി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നെന്ന് എംഎൻ ഗോപി
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഉടുമ്പൻചോലയിൽ 50,000 വോട്ടുകൾക്ക് ജയിക്കുമെന്ന് പറഞ്ഞ ആളുകൾ ഇന്ന് നെട്ടോട്ടമോടുകയാണെന്ന് എംഎന്‍ ഗോപി.
മെഡിക്കൽ കോളജിന്‍റെ പേരുപറഞ്ഞ് എംഎം മണി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നെന്ന് എംഎൻ ഗോപി
ജോയ്‌സ് ജോർജ് രാഹുൽഗാന്ധിയെ അപമാനിച്ചപ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച സാംസ്‌കാര ശൂന്യനായ വ്യക്തിയാണ് എൽഡിഎഫ് സ്ഥാനാർഥി. ഏകാധിപതിക്കെതിരെയുള്ള ജനരോഷം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഐക്യ ജനാധിപത്യ മുന്നണി കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും നേടി അധികാരത്തിൽ വരുമെന്നും എംഎൻ ഗോപി പറഞ്ഞു. ഉടുമ്പൻചോല തിങ്കൾക്കാടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.