ഇടുക്കി:ഉടുമ്പൻചോലയിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് നാട്ടുകാരുടെ സർവേയെന്ന് മന്ത്രി എം.എം മണി. മോശം വരില്ലന്നാണ് തന്‍റെ പ്രതീക്ഷ. ചാനൽ സർവേകളല്ല ജനങ്ങളുടെ സർവേയാണ് ജയവും തോൽവിയും നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചാനല്‍ സര്‍വേയല്ല, ജയവും തോല്‍വിയും നിര്‍ണയിക്കുന്നത് ജന സര്‍വേയെന്ന് എം.എം മണി - ഉടുമ്പൻചോല
എംഎം മണിയുടെ പ്രചരണത്തിന്‍റെ മൂന്നാം ഘട്ടമായ പൊതു സ്ഥാനാർഥി പര്യടനം രാജാക്കാട് പഞ്ചായത്തിൽ നിന്ന് ആരംഭിച്ചു. 31ന് അവസാനിക്കും.
ചാനല്‍ സര്‍വേകളല്ല, ജനങ്ങളുടെ സര്‍വേയാണ് ജയവും തോല്‍വിയും നിര്‍ണയിക്കുന്നതെന്ന് എംഎംമണി
വലിയ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പ് ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ നെറ്റി ചുളിച്ചവരുടെ മുമ്പിൽ പണി ചെയ്ത് കാണിച്ചുകൊടുത്തിട്ടുണ്ട്. പറഞ്ഞ കാര്യങ്ങൾ കൃത്യതയോടെ ചെയ്തിട്ടുമുണ്ട്, ഇനിയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എംഎം മണിയുടെ പ്രചാരണത്തിന്‍റെ മൂന്നാം ഘട്ടമായ പൊതു സ്ഥാനാർഥി പര്യടനം ഇന്നലെ രാജാക്കാട് പഞ്ചായത്തിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്. 31നാണ് സമാപനം.