ഇടുക്കി:ഇക്കഴിഞ്ഞ മഴയിലും മണ്ണിടിച്ചിലിലും ഗ്യാപ് റോഡിലുണ്ടായ കൃഷിനാശം വിലയിരുത്തി മന്ത്രി എംഎം മണി. കൃഷിയും സ്ഥലവും നഷ്ടമായ കര്‍ഷകര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ മന്ത്രിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎം മണി സ്ഥലം സന്ദര്‍ശിച്ചത്. മേഖലയിലുണ്ടായ മണ്ണിടിച്ചിലും കൃഷിനാശവും അതിഭീകരമാണെന്ന് മന്ത്രി വിലയിരുത്തി. വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഗ്യാപ് റോഡിലെ കൃഷിനാശം ഭീകരമെന്ന് മന്ത്രി എംഎം മണി - എംഎം മണി
പെട്ടിമുടിയില്‍ ദുരന്തമുണ്ടാകുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഗ്യാപ് റോഡ് ഭാഗത്ത് വന്‍ മലയിടിച്ചിലുണ്ടായത്. പത്ത് കിലോമീറ്ററോളം ഭാഗത്തെ നൂറേക്കറിലധികം വരുന്ന കൃഷി പൂര്‍ണമായും നശിച്ചു
ഗ്യാപ് റോഡിലെ കൃഷി നാശം ഭീകരമെന്ന് മന്ത്രി എംഎം മണി
പെട്ടിമുടിയില്‍ ദുരന്തമുണ്ടാകുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഗ്യാപ് റോഡ് ഭാഗത്ത് വന്‍ മലയിടിച്ചിലുണ്ടായത്. പത്ത് കിലോമീറ്ററോളം ഭാഗത്തെ നൂറേക്കറിലധികം വരുന്ന കൃഷി പൂര്‍ണമായും നശിച്ചു. കൃഷിയും ഭൂമിയും നഷ്ടപെട്ട തങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം ലഭ്യമാക്കിയില്ലെങ്കില്‍ മുമ്പോട്ട് പോകാന്‍ കഴിയില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. ലോണെടുത്തും കടം വാങ്ങിയും നടത്തിയ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ കടബാധ്യതയിലാണ് കര്‍ഷകര്‍.