ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ കോൺഗ്രസ് സമരങ്ങൾക്കെതിരെ എംഎം മണി എംഎൽഎ. വി.ഡി സതീശൻ ആത്മാർഥതയില്ലാത്തയാളാണ്. കോൺഗ്രസ് ഗവൺമെന്‍റുകൾ ചെയ്യേണ്ടത് ഒന്നും ചെയ്‌തില്ല. കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്‌തില്ലെന്നും എം.എം മണി പറഞ്ഞു.
Mullaperiyar: എം.പിയും പ്രതിപക്ഷ നേതാവും വീട്ടില്‍ പോയിരുന്ന് സമരം ചെയ്താല്‍ മതി: എംഎം മണി - MLA M.M Mani against VD Satheesan protest
MLA M.M Mani against Congress: യുഡിഎഫ് ഭരണകാലത്ത് വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പാതി രാത്രിയിൽ ഡാം തുറന്നത് ശുദ്ധ മര്യാദകേടാണെന്നും എംഎം മണി എംഎൽഎ പ്രതികരിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ കോൺഗ്രസ് സമരങ്ങൾക്കെതിരെ എംഎം മണി എംഎൽഎ
എം.പിയും വി ഡി സതീശനും വീട്ടിൽ പോയിരുന്നു സമരം ചെയ്‌താൽ മതിയെന്നും കേന്ദ്ര ഗവൺമെന്‍റ് എന്നും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും എം.എം മണി പ്രതികരിച്ചു. പാതി രാത്രിയിൽ ഡാം തുറന്നത് ശുദ്ധ മര്യാദകേടാണ്. തമിഴ്‌നാട് ഗവൺമെന്‍റ് ചെയ്‌തത് ശുദ്ധ പോക്രിത്തരമെന്നും എംഎം മണി പറഞ്ഞു.
Last Updated : Dec 6, 2021, 8:37 PM IST