ഇടുക്കി:കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം വീടിന് സമീപം ആറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ സ്വദേശി ആൻഡ്രൂസിന്‍റെ ഭാര്യ ലില്ലി (33) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മാനസികരോഗമുള്ള യുവതിയെ കാണാതായത്.
കാണാതായ യുവതി ആറ്റിൽ മരിച്ച നിലയിൽ - പൂത്തൂര്‍ വാര്‍ത്ത
കാന്തല്ലൂർ പുത്തൂർ സ്വദേശി ആൻഡ്രൂസിന്‍റെ ഭാര്യ ലില്ലി (33) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാണാതായത്.
കാണാതായ യുവതി ആറ്റിൽ മരിച്ച നിലയിൽ
Also Read:കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം അജ്ഞാത മൃതദേഹം
ഇതിനെ തുടർന്ന് ബന്ധുക്കൾ മറയൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് ശനിയാഴ്ച ഇടുക്കിയിൽ നിന്നും ഡോഗ് സ്ക്വാഡ് എത്തിച്ച് പരിശോധന നടത്തി. നായ ആറിനു സമീപം പോയി തിരിച്ചുവന്നിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് രാവിലെ മൃതദേഹം ആറ്റിലെ അരിവിത്തല കുത്തിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.