ഇടുക്കി: പുതുതായി നിര്‍മിച്ച റോഡിലെ ടാറിങ് പരിശോധിക്കാൻ മന്ത്രി എം.എം.മണിയുടെ അപ്രതീക്ഷിത സന്ദർശനം. കൈലാസപ്പാറ - മാവടി റോഡിലാണ് മന്ത്രി പരിശോധന നടത്തിയത്. 10 കോടി രൂപ മുടക്കി നിര്‍മിക്കുന്ന കൈലാസപ്പാറ - മാവടി റോഡിന്‍റെ ടാറിങ് ഒരാഴ്ച മുന്‍പ് ആരംഭിച്ചിരുന്നു. ഞായറാഴ്ച മറ്റൊരു റോഡിന്‍റെ ഉദ്ഘാടന പരിപാടിക്ക് പോകുന്നതിനിടെയാണ് മന്ത്രി മിന്നൽ പരിശോധന നടത്തിയത്.
ടാറിങ് ജോലികള്‍ പരിശോധിക്കാന്‍ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം - latest news
കൈലാസപ്പാറ - മാവടി റോഡിന്‍റെ ടാറിങ് ജോലിയാണ് പുരോഗമിക്കുന്നത്. ഞായറാഴ്ച മറ്റൊരു റോഡിന്‍റെ ഉദ്ഘാടന പരിപാടിക്ക് പോകുന്നതിനിടെയാണ് മന്ത്രി മിന്നൽ പരിശോധന നടത്തിയത്
എസ്കോർട്ട് വാഹനങ്ങളും മന്ത്രിയുടെ ഔദ്യോഗിക വാഹനവും പെട്ടെന്ന് വന്നതോടെ തൊഴിലാളികളും പ്രദേശവാസികളും ആദ്യമൊന്ന് അമ്പരന്നു. ടാറിങ് ജോലികള്‍ പരിശോധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പത്ത് മിനിറ്റോളം ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. പണ്ട് താൻ പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ കൂകിയോടിച്ച മാവടിയിൽ ഇന്ന് പ്രസംഗിക്കുമ്പോള്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളോട് ഒപ്പം നിന്നാല്‍ ജനങ്ങളും ഒപ്പം നില്‍ക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുമളി - മൂന്നാർ സംസ്ഥാന പാതയുമായി ബന്ധപ്പെടുത്തി നിർമിച്ചിരിക്കുന്ന റോഡാണ് മാവടി - കൈലാസപ്പാറ റോഡ്. റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് റോഡ് നവീകരണം ആരംഭിച്ചത്. ഒരാഴ്ചക്കുള്ളിൽ ടാറിങ് ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്.