ഇടുക്കി :മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകൾ പ്രവർത്തനസജ്ജമായതായി മന്ത്രി ആന്‍റണി രാജു. ക്യാമറ സ്ഥാപിച്ച കെൽട്രോൺ കമ്പനിക്ക് കൊടുക്കേണ്ട തുക നല്‍കുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പിന്‍റെ ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകൾ പ്രവർത്തനസജ്ജമെന്ന് ആന്‍റണി രാജു - antony raju about artificial inteligence camera
700ലധികം ക്യാമറകൾ കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും മന്ത്രി ആന്‍റണി രാജു
ആർട്ടിഫിഷൽ ഇന്‍റലിജന്‍റ് ക്യാമറകൾ പ്രവർത്തനസജ്ജമായി
700ലധികം ക്യാമറകൾ മോട്ടോർ വാഹന വകുപ്പ് കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെറുതോണിയിൽ മോട്ടോർ വാഹന വകുപ്പ് അദാലത്തിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.