മറയൂരില്‍ ലക്ഷങ്ങളുടെ ചന്ദന മോഷണമെന്ന് പരാതി - മറയൂര്‍ ചന്ദനം
അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമാണ് നഷ്‌ടമായിരിക്കുന്നത്.
ഇടുക്കി:മറയൂരില്‍ വീണ്ടും ചന്ദന മോഷണം. കോവില്‍ക്കടവ് പാമ്പാറിന് സമീപം സ്വകാര്യ ഭൂമിയില്‍ നിന്നുമാണ് ഏഴ് ചന്ദനമരം മോഷണം പോയിരിക്കുന്നത്. ഏഴ് മരങ്ങളുടെയും കാതലുള്ള ഭാഗം പൂര്‍ണമായും മോഷ്ടിക്കപെട്ടു. അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമാണ് നഷ്‌ടമായിരിക്കുന്നത്. അഞ്ചുനാട് മേഖലയിലെ സ്വകാര്യ ഭൂമിയില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോടികള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് മാഫിയ മുറിച്ച് കടത്തിയിരിക്കുന്നത്. വ്യാപകമായി സ്വകാര്യ ഭൂമിയില്‍ നിന്നും ചന്ദന മരം മോഷണം പോകുന്നുണ്ടെങ്കിലും പ്രതികളേയൊ തൊണ്ടി മുതലൊ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനമരം മോഷണം പോയാല്‍ അന്വേഷണ ചുമതല വനം വകുപ്പിനല്ല പൊലീസിനാണ്. എന്നാല്‍ മറയൂര്‍ പൊലീസ് സ്റ്റേഷനിലെ അംഗ സംഖ്യ വളരെ കുറവാണെന്നത് അന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്.