ഇടുക്കി: മാങ്കുളം പെരുമൻകുത്തിൽ മധ്യവയസ്‌കൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. വരിക്കയിൽ റോയിയാണ് മരണപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി റോയിയെ ശേവൽകുടി ഭാഗത്തേക്ക് പോകുന്ന വഴിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കിയിൽ ദുരൂഹ സാഹചര്യത്തിൽ മധ്യവയസ്‌കൻ മരണപ്പെട്ടു
മരണകാരണം സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. മൂന്നാര്‍ പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഇടുക്കിയിൽ ദുരൂഹ സാഹചര്യത്തിൽ മധ്യവയസ്‌കൻ മരണപ്പെട്ടു
റോയി കിടന്നിരുന്നതിന് സമീപം രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. മൂന്നാര്‍ പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനും മറ്റുമായുള്ള പൊലീസ് നടപടികള്‍ പുരോഗമിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്ന മുറയ്ക്ക് പൊലീസ് തുടർനടപടികൾ സ്വീകരിക്കും.