കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ പോളിങ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ഡിസംബര്‍ ഏഴിന് മെഡിക്കല്‍ സംഘത്തിന്‍റെ സേവനം ലഭ്യമാക്കും.

antigen test for polling officers  polling officials medical test  medical team has been deployed in Idukki  local body elections  തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥർ  പോളിങ് ഉദ്യോഗസ്ഥരെ കൊവിഡ് സ്‌ക്രീനിങ് നടത്തും  ഇടുക്കിയിലെ തദ്ദേശ തെരഞ്ഞെടുപ്പ്
ഇടുക്കിയിൽ പോളിങ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

By

Published : Dec 3, 2020, 6:31 PM IST

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥരെ കൊവിഡ് സ്‌ക്രീനിങ് നടത്തുന്നതിനും രോഗലക്ഷണമുള്ളവരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ആരോഗ്യ വകുപ്പ് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ഡിസംബര്‍ ഏഴിന് മെഡിക്കല്‍ സംഘത്തിന്‍റെ സേവനം ലഭ്യമാക്കും.

സെന്‍റ് സെബാസ്റ്റ്യന്‍ എച്ച് എസ്, തൊടുപുഴ (തൊടുപുഴ മുനിസിപ്പാലിറ്റി), ഓശാനം ഇ എം എച്ച് എസ് എസ്, കട്ടപ്പന( കട്ടപ്പന മുനിസിപ്പാലിറ്റി), സെന്‍റ് സെബാസ്റ്റ്യന്‍ യുപിഎസ്, തൊടുപുഴ (തൊടുപുഴ ബ്ലോക്ക്), സെന്‍റ് ജോസഫ്‌സ് എച്ച് എസ് എസ്, കരിമണ്ണൂര്‍ (ഇളംദേശം ബ്ലോക്ക്), എം ആര്‍ എസ്, പൈനാവ് (ഇടുക്കി ബ്ലോക്ക്), ഗവ. എച്ച് എസ്, അടിമാലി (അടിമാലി ബ്ലോക്ക്), ഗവ. വി എച്ച് എസ് എസ്, മൂന്നാര്‍ (ദേവികുളം ബ്ലാക്ക്), സെന്‍റ് സെബാസ്റ്റ്യന്‍ എച്ച് എസ് എസ്, നെടുങ്കണ്ടം, (നെടുങ്കണ്ടം ബ്ലോക്ക്), മേരിഗിരി ഇ എം എച്ച് എസ് എസ്, കുട്ടിക്കാനം (അഴുത ബ്ലോക്ക്), സെന്‍റ് ഫെറോന പള്ളി പാരിഷ് ഹാള്‍, കട്ടപ്പന (കട്ടപ്പന ബ്ലോക്ക്) എന്നീ വിതരണ കേന്ദ്രങ്ങളിലാണ് കൊവിഡ് പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details