ഇടുക്കി : 2018 ലെ പ്രളയകാലം മുതല്‍ പ്രതിസന്ധിയിലാണ് ഇടുക്കിയിലെ ടൂറിസം മേഖല. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ ഈ മേഖലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. വിനോദ സഞ്ചാരികളെ ആശ്രയിച്ച് വരുമാനം കണ്ടെത്തിയിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി ഇല്ലാതായത്.
ഈ സാഹചര്യത്തിൽ ഇടുക്കിയിലെ ഓരോ ടൂറിസം സെന്‍ററുകളും കേന്ദ്രീകരിച്ച് മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇവ തുറക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
ടൂറിസം രംഗത്ത് സ്വയം തൊഴില്‍ കണ്ടെത്തിയവരെല്ലാം കടക്കെണിയിലാണ്. നിലവിലെ രീതിയില്‍ വാക്‌സിനേഷന്‍ തുടര്‍ന്നാല്‍ ടൂറിസം മേഖല തുറക്കുന്നതിന് ഇനിയും കാലതാമസം ഉണ്ടാകും.