ഇടുക്കി: മാങ്കുളം ആറാംമൈലിലെ തൂക്കുപാലം പുനര്‍നിര്‍മിച്ചു. 2019 ലെ പ്രളയത്തിലാണ് പാലം തകർന്നത്. മാങ്കുളം പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ച് പാലം പുനർനിർമിക്കുകയായിരുന്നു. പുഴയ്‌ക്ക് ഇരുവശവും വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ച് അതിലാണ് 54 മീറ്റര്‍ നീളമുള്ള തൂക്കുപാലം ബന്ധിപ്പിച്ചിരിക്കുന്നത്.
പ്രളയമെടുത്ത തൂക്കുപാലം പുനര്‍നിര്‍മിച്ചു
2019ലെ പ്രളയത്തിലാണ് ആറാംമൈലിലെ പാലം തകർന്നത്. മാങ്കുളം പഞ്ചായത്തിന്‍റെ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
മാങ്കുളത്തെ തൂക്കുപാലം പുനർനിർമിച്ചു
പുഴ കരകവിഞ്ഞാലും അതിജീവിക്കാന്‍ കഴിയും വിധമാണ് പുതിയ തൂക്കുപാലം. മുന്‍പത്തേത് മാങ്കുളത്തെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു. പാലം തകര്‍ന്നതോടെ നാട്ടുകാരുടെ യാത്രാ മാര്‍ഗം ഇല്ലാതായതിനൊപ്പം പ്രദേശത്തിന്‍റെ വിനോദ സഞ്ചാര സാധ്യതകൾക്കും മങ്ങലേറ്റു. പുതിയത് മാങ്കുളത്തിന്‍റെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.