ഇടുക്കി :പൂപ്പാറ ചൂണ്ടലിൽ വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. അണക്കര എട്ടാം മൈൽ സ്വദേശി പ്രകാശി(42)നെ ശാന്തൻപാറ പൊലീസ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് എട്ടാം മൈൽ സ്വദേശിയായ മണി(40)യുടെ മൃതദേഹം വീടിനകത്ത് കണ്ടെത്തിയത്. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് മാസമായി വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
ഞായറാഴ്‌ച രാത്രി മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ തൊഴില്‍ വേതനം സംബന്ധിച്ച് തർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ അടിപിടി കൊലപാതകത്തിൽ കലാശിയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.