കേരളം

kerala

ETV Bharat / state

മാങ്ങ മോഷണം മാത്രമല്ല, ബലാത്സംഗ കേസിലും പ്രതി; ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസുകാരൻ പി വി ഷിഹാബിനെ പിരിച്ചുവിട്ടു

ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബിനെതിരെയാണ് നടപടി. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത ബലാത്സംഗ കേസിലും പ്രതിയാണ് ഇയാൾ.

മാങ്ങ മോഷണം  മാങ്ങ മോഷണക്കേസ്  മാങ്ങ മോഷണക്കേസ് പ്രതി  ഇടുക്കി എആർ ക്യാമ്പ്  ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരനെ പിരിച്ചുവിട്ടു  പി വി ഷിഹാബ്  സിപിഒ പി വി ഷിഹാബ്  പൊലീസുകാരനെതിരെ നടപടി  മാങ്ങ മോഷണക്കേസിലെ പ്രതിയെ പിരിച്ചുവിട്ടു  mango theft case accused pv shihab  pv shihab dismissed from police department  mango theft case  mango theft case police  mango theft  mango theft case accused police  pv shihab  pv shihab idukki  മുണ്ടക്കയം പൊലീസ്
മാങ്ങ മോഷണം

By

Published : Apr 27, 2023, 10:00 AM IST

ഇടുക്കി : വിവാദമായ മാങ്ങ മോഷണ കേസിലെ പ്രതിയായ ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസുകാരൻ പി വി ഷിഹാബിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇടുക്കി ജില്ല പൊലീസ് മേധാവി വി യു കുര്യാക്കോസിന്‍റേതാണ് നടപടി. മാങ്ങ മോഷണ കേസിന് പുറമെ ഷിഹാബിനെതിരെ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.

കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയായിരുന്നു കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്‌ടിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്‌ടിച്ച് സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലെ സ്റ്റോറേജിലാക്കി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

വഴിയരികിലെ കടയുടെ മുൻവശത്ത് വില്‍പ്പനയ്ക്കായി കൊട്ടയിൽ ഇറക്കി വച്ച പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്‌ടിച്ചത്. കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന മാമ്പഴമായിരുന്നു ഇത്. കടയുടമ ദൃശ്യമടക്കം പൊലീസിൽ പരാതി നൽകിയതോടെയാണ് ഷിഹാബ് കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. തുടർന്ന്, ഷിഹാബിനെ ഇടുക്കി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.

പൊലീസുകാരൻ മാങ്ങ മോഷ്‌ടിച്ച സംഭവം പൊലീസ് സേനയ്ക്ക് തന്നെ അപമാനമായതോടെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇതിന് പിന്നാലെ കടയുടമ പൊലീസുകാരന് എതിരെയുള്ള പരാതി പിന്‍വലിച്ചു. കേസ് ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പ് അറിയിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Also Read :പൊലീസുകാരന്‍റെ മാങ്ങ മോഷണം; കേസ് ഒത്തുതീർപ്പ് അപേക്ഷ അംഗീകരിച്ച് കോടതി

'പ്രതി പൊലീസുകാരനാണ് എന്നത് ഗൗരവതരം': കേസ് ഒത്തുതീർപ്പാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പൊലീസിന്‍റെ റിപ്പോർട്ട്. കേസിൽ പ്രതിയായത് പൊലീസുകാരനാണ് എന്നത് ഗൗരവമായി കാണേണ്ട കാര്യമാണെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കാഞ്ഞിരപ്പള്ളി കോടതി അംഗീകരിച്ചു. തുടർന്ന്, ഐപിസി 379 പ്രകാരമുള്ള മോഷണ കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ സത്‌പേരിന് കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ എസ്‌പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത ബലാത്സംഗ കേസിലെയും പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്.

Also Read :പൊലീസ് കള്ളനായി: പത്ത് കിലോ മാമ്പഴ മോഷണം കണ്ടത് സിസിടിവി, ഒടുവില്‍ കുടുങ്ങി

ABOUT THE AUTHOR

...view details