കേരളം

kerala

By

Published : Dec 13, 2019, 11:56 PM IST

Updated : Dec 14, 2019, 7:30 AM IST

ETV Bharat / state

വാക്കുതര്‍ക്കം; ജ്യേഷ്‌ഠനെ ഇളയ സഹോദരന്‍ അമ്മിക്കല്ലുകൊണ്ടിടിച്ച് കൊന്നു

ഇടുക്കി  കൊന്നത്തടി കമ്പിളികണ്ടം  കമ്പിലൈന്‍  സ്വദേശി വെള്ളയാമ്പല്‍ ജോസഫാണ് മരിച്ചത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം

ചേട്ടനെ അമ്മിക്കല്ലിനിടിച്ച് കൊന്നു  ഇടുക്കി  കൊന്നത്തടി കമ്പിളികണ്ടം  crime news updates  crime news updates  Malayalam news updates
വാക്കുതർക്കത്തിനിടെ ചേട്ടനെ അമ്മിക്കല്ലിനിടിച്ച് കൊന്നു

ഇടുക്കി:ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റ് ജ്യേഷ്‌ഠന്‍ മരിച്ചു. ഇടുക്കി കൊന്നത്തടി കമ്പിളികണ്ടം കമ്പിലൈന്‍ സ്വദേശി വെള്ളയാമ്പല്‍ ജോസഫാണ് മരിച്ചത്. ജോസഫിന്‍റെ ഇളയ സഹോദരന്‍ ജോഷ്വ (21) ആണ് ആക്രമണം നടത്തിയത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Last Updated : Dec 14, 2019, 7:30 AM IST

ABOUT THE AUTHOR

...view details