ഇടുക്കി:വണ്ടിപ്പെരിയാറില്‍ 16കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. പശുമല സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
16കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ - നഗ്ന ചിത്രം
പശുമല സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന 16കാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിക്കുകയും ചെയ്തു. സംഭവം ഒതുക്കി തീര്‍ക്കാന്‍ പ്രദേശത്തെ ചിലര്‍ ചേര്‍ന്ന് ശ്രമം നടത്തിയതായും ആരോപണമുണ്ട്. ഇവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമം പുറത്തറിയുന്നത്.
ചിത്രം പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈലും മെമ്മറികാര്‍ഡും സിം കാര്‍ഡും പ്രതി നശിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാര്‍ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.