കേരളം

kerala

ETV Bharat / state

ട്രെയിൻ ഇല്ലാത്ത ഇടുക്കിയില്‍ നിന്നും ലോക്കോപൈലറ്റായി വണ്ടിപ്പെരിയാർ സ്വദേശിനി

ഇത് ആദ്യമായാണ് ഇടുക്കിയിൽ നിന്നും ഒരാൾ ലോക്കോ പൈലറ്റ് ആകാന്‍ ഒരുങ്ങുന്നത്. വണ്ടിപ്പെരിയാർ ഡൈമൂക്കിൽ രാജനില്ലം വീട്ടിൽ മനോന്മണി - രാജൻ ദമ്പതികളുടെ മൂത്ത മകളാണ് കാർത്തിക

ട്രെയിൻ ഇല്ലാത്ത ഇടുക്കിയിർ നിന്നും ലോക്കോപൈലറ്റായി വണ്ടിപ്പെരിയാർ സ്വദേശിനി
ട്രെയിൻ ഇല്ലാത്ത ഇടുക്കിയിർ നിന്നും ലോക്കോപൈലറ്റായി വണ്ടിപ്പെരിയാർ സ്വദേശിനി

By

Published : Jan 14, 2020, 7:56 PM IST

Updated : Jan 14, 2020, 11:19 PM IST

ഇടുക്കി:ട്രെയിൻ സർവീസ് ഇല്ലാത്ത ഇടുക്കിയിൽ നിന്നും ലോക്കോപൈലറ്റ് ആകുകയാണ് വണ്ടിപ്പെരിയാർ സ്വദേശിനി കാർത്തിക. ഈ മാസം ഇരുപത്തിരണ്ടിന് ചെന്നൈ റെയിൽവേ ഡിവിഷനിൽ കാർത്തിക ജോലിയിൽ പ്രവേശിക്കും.

ട്രെയിൻ ഇല്ലാത്ത ഇടുക്കിയില്‍ നിന്നും ലോക്കോപൈലറ്റായി വണ്ടിപ്പെരിയാർ സ്വദേശിനി

ഇത് ആദ്യമായാണ് ഇടുക്കിയിൽ നിന്നും ഒരാൾ ലോക്കോ പൈലറ്റ് ആകാന്‍ ഒരുങ്ങുന്നത്. വണ്ടിപ്പെരിയാർ ഡൈമൂക്കിൽ രാജനില്ലം വീട്ടിൽ മനോന്മണി - രാജൻ ദമ്പതികളുടെ മൂത്ത മകളായ കാർത്തിക (23) ഇലക്ട്രോണിക് ആന്‍റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ശേഷമാണ് റെയിൽവേ സർവീസിൽ ജോലി നേടിയത്. ഈ മാസം അവസാനത്തോടു കൂടി ലോക്കോ പൈലറ്റ് ട്രെയിനിങ്ങിനായി കാർത്തിക ട്രിച്ചിയിലേക്ക് പോകും. മാതാപിതാക്കളുടെയും സഹപാഠികളുടെയും പിന്തുണയോടെ കഴിഞ്ഞ രണ്ടു വർഷക്കാലം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തനിക്ക് ഈ ഭാഗ്യം ലഭിച്ചതെന്ന് കാർത്തിക പറയുന്നു. നാല് മാസത്തെ ട്രെയിനിങ്ങിന് ശേഷം നാല് വർഷം അസിസ്റ്റന്‍റ് ലോക്കോ പൈലറ്റായും പിന്നീട് ലോക്കോ പൈലറ്റായും സ്ഥാനക്കയറ്റം ലഭിക്കും. തോട്ടം മേഖലയിൽ നിന്ന് ലോക്കോ പൈലറ്റ് സ്ഥാനത്തേക്ക് വരുന്ന കാർത്തികയുടെ മികവിനെ നാടൊന്നാകെ അഭിനന്ദിക്കുകയാണ്.

Last Updated : Jan 14, 2020, 11:19 PM IST

ABOUT THE AUTHOR

...view details