ഇടുക്കി: ജില്ലയിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ രജിസ്റ്റർ ചെയ്‌തത് 1660 കേസുകള്‍. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മെയ് എട്ട് മുതൽ 21 വരെയുള്ള കണക്കാണിത്. ക്വാറന്‍റൈയ്‌ൻ ലംഘിച്ചതിന് 72 പേർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10,112 പെറ്റി കേസുകൾ എടുത്തപ്പോൾ 29,626 ആളുകളെ താക്കീത് ചെയ്തു വിട്ടയച്ചു. വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 203 വാഹനങ്ങളും പിടിച്ചെടുത്തു.
ലോക്ക്ഡൗണ്‍ ലംഘനം; ഇടുക്കി ജില്ലയിൽ 1660 കേസ് രജിസ്റ്റര്‍ ചെയ്തു - ലോക്ക്ഡൗണ്‍ ലംഘനം
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മെയ് എട്ട് മുതൽ 21 വരെയുള്ള കണക്കാണിത്.
Also Read: ETV IMPACT: ഇടുക്കിയില്‍ അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റി തുടങ്ങി
ജില്ലയിലെ നാല് അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കാനനപാതകളിലും പൊലീസും ഇതര വകുപ്പുകളും ചേര്‍ന്ന് സംയുക്ത പരിശോധനയാണ് നടത്തുന്നത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും തുടരും. ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള ക്വാറന്‍റൈയ്‌ൻ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ പൊലീസ് കൊവിഡ് കണ്‍ട്രോള്‍ റൂമിൽ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വിളിക്കേണ്ട നമ്പർ: 9497961905.