ഇടുക്കി: ലോക്ക്‌ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ വ്യാജമദ്യം പിടികൂടിയത് ഇത്തവണയും ഉടുമ്പൻചോല എക്‌സൈസ് സർക്കിളിൽ.ഒരു മാസത്തിനിടെ 28 കേസുകളിലായി 6000 ലിറ്റർ കോടയും 101 ലിറ്റർ ചാരായവുമാണ് പിടികൂടിയത്. കഴിഞ്ഞ വർഷത്തെ ലോക്ക്‌ഡൗൺ സമയത്തും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വ്യാജമദ്യം പിടികൂടിയത് ഉടുമ്പൻചോലയിലായിരുന്നു. 22,440 ലിറ്റർ കോടയും 362 ലിറ്റർ ചാരായവുമാണ് അന്ന് പിടികൂടിയത്.
എന്നാൽ ഇത്തവണ കേസുകളുടെ എണ്ണം പകുതിയായി കുറഞ്ഞെങ്കിലും സംസ്ഥാന തലത്തിൽ മുൻപിൽ തന്നെയാണ് ഉടുമ്പൻചോല. കഴിഞ്ഞ ഒരു മാസത്തിനിടെ 28 കേസുകളിലായി 6100 ലിറ്റർ കോടയും 101 ലിറ്റർ ചാരായവും 22 വാറ്റ് സെറ്റുകളും പിടികൂടിയിരുന്നു. ഒപ്പം എട്ട് പ്രതികളെയും ആറ് വാഹനങ്ങളും പിടികൂടി. ഇനി 15 പ്രതികളെ പിടികൂടാനുമുണ്ട്. കൂടാതെ ആറ് പ്രതിയില്ലാ കേസുകളും ഈ കാലയളവിൽ രജിസ്‌റ്റർ ചെയ്‌തു.
ഉടുമ്പൻചോല വ്യാജമദ്യ കേസ് Also Read:ഇടുക്കിയില്‍ നാട്ടുകാരെ ഷോക്കടിപ്പിച്ച് കെഎസ്ഇബി
വിവിധയിടങ്ങളിൽ പരിശോധന
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതിന് ശേഷം നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി 65 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും പിടികൂടി. ഇരട്ടയാറിന് സമീപം ചെമ്പകപ്പാറയിലും പ്രകാശ് ഗ്രാം നാലുമുക്കിലും നടത്തിയ പരിശോധനകളിൽ വാറ്റ് ചാരായവും കണ്ടെത്തി. നാലുമുക്കിൽ നിന്ന് 400 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും കണ്ടെത്തിയ സംഭവത്തിൽ കാനത്തിൽ സുബീഷ്, തട്ടാരത്തിൽ റിൻസൺ എന്നിവർ അറസ്‌റ്റിലാകുകയും ചെയ്‌തു. ഇരുവരും ചേർന്ന് ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് ചാരായം നിർമിച്ച് വരികയായിരുന്നു.
ചെമ്പകപ്പാറയിൽ മാറകാട്ടിൽ മധുവിന്‍റെ പുരയിടത്തിൽ നിന്നും ചാരായവും കോടയും കണ്ടെത്തിയിരുന്നു.40 ലിറ്റർ ചാരായവും 400 ലിറ്റർ കോടയുമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇരു സ്ഥലങ്ങളിലെയും വാറ്റ് കേന്ദ്രങ്ങൾ തകർത്തു. വാറ്റ് ഉപകരണങ്ങളും കസ്‌റ്റഡിയിൽ എടുത്തു.