കേരളം

kerala

നിയമസഭ തെരഞ്ഞെടുപ്പ് : നാളെ മുതൽ മദ്യനിരോധനം

തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ മുതല്‍ മദ്യനിരോധനം ഏർപ്പെടുത്തും. വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിനും നിരോധനം ഉണ്ടാകും.

By

Published : Apr 3, 2021, 10:02 PM IST

Published : Apr 3, 2021, 10:02 PM IST

Liquor ban in Kerala from tomorrow  Liquor ban in Kerala  കേരളത്തിൽ നാളെ മുതൽ മദ്യനിരോധനം  നാളെ മുതൽ മദ്യനിരോധനം  Liquor ban  മദ്യനിരോധനം  കേരള തെരഞ്ഞെടുപ്പ്  kerala election
ഇടുക്കിയിൽ നാളെ മുതൽ മദ്യനിരോധനം

ഇടുക്കി:തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനമൊട്ടാകെ മദ്യനിരോധനം ഏർപ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശപ്രകാരമാണ് നടപടി. സുഗമവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനാണ് മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത്. പുനര്‍ വോട്ടെടുപ്പിന്‍റെ സാഹചര്യമുണ്ടായാല്‍ നിരോധന കാലയളവും നീളും. വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിനും നിരോധനം ഉണ്ടാകും.

നിരോധന കാലയളവില്‍ മദ്യവില്‍പ്പനശാല, ഹോട്ടല്‍, ക്ലബ് തുടങ്ങിയ പൊതു ഭക്ഷണശാലകളില്‍ ലഹരി പാനീയങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. സ്വകാര്യ ക്ലബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്. വ്യക്തികള്‍ക്ക് ലൈസന്‍സില്ലാതെ മദ്യം സൂക്ഷിക്കുന്നതിനുള്ള എക്സൈസിന്റെ ഇളവും നിരോധന കാലയളവില്‍ ഒഴിവാക്കാനും കര്‍ശനമായി നിരീക്ഷിക്കാനും മുന്‍കരുതലെടുക്കാനും നിര്‍ദേശമുണ്ട്.

ABOUT THE AUTHOR

...view details