ഇടുക്കി:കാര്‍ഷിക മേഖലയിലെ കാലവർഷക്കെടുതിക്കുള്ള ധനസഹായത്തിന് പട്ടയം മാനദണ്ഡമാക്കരുതെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. ഇതിനായി കര്‍ഷകര്‍ നല്‍കുന്ന അപേക്ഷയോടൊപ്പം കരം കെട്ടിയതിന്‍റെ കോപ്പി വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. ജില്ലയിൽ ഏലം, കുരുമുളക്, വാഴ, കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെ നിരവധി വിളകളാണ് നശിച്ചത്. നിരവധി പ്രദേശങ്ങളിലെ കാർഷിക ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല. 2018-ൽ പ്രളയം സംഭവിച്ചതിനെ തുടർന്ന് നഷ്‌ടപരിഹാരത്തിന് അപേക്ഷയോടൊപ്പം കരം കെട്ടിയ രസീത് വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഈ വർഷവും കർഷകർക്ക് ഈ ഇളവ് തുടരുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയിലെ ധനസഹായത്തിന് പട്ടയം മാനദണ്ഡമാക്കരുത്: റോഷി അഗസ്റ്റിൻ
കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ് റോഷി അഗസ്റ്റിൻ എംഎല്‍എ ആവശ്യം ഉന്നയിച്ചത്. വിളനാശത്തിന് ആനുപാതികമായ നഷ്‌ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു
വിളനാശത്തിന് ആനുപാതികമായ നഷ്‌ടപരിഹാരം നൽകണം. വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ച തുകയാണ് ഇപ്പോഴും നൽകിവരുന്നത്. കേന്ദ്രത്തിൽ നിന്ന് നൽകുന്ന തുകയോടൊപ്പം സംസ്ഥാന സർക്കാർ ഓരോ വിളക്കും പുതിയ നിരക്ക് നിശ്ചയിച്ചു കൂടുതൽ തുക നൽകണം. ഭൂമി ഒലിച്ചുപോയതും, മണ്ണിടിഞ്ഞതുമായ പ്രദേശങ്ങൾക്ക് വിളനഷ്‌ടം കണക്കാക്കാതെ സഹായം നൽകണം. തോടുകളും പുഴകളും കവിഞ്ഞൊഴുകി കൃഷി നാശത്തോടൊപ്പം വ്യാപകമായി സംരക്ഷണ ഭിത്തികൾ ഒഴുകിപ്പോയിട്ടുണ്ട്. ഇവ പുനർനിർമ്മിക്കാൻ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന പദ്ധതികൾ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.