കേരളം

kerala

By

Published : Nov 17, 2020, 12:36 PM IST

ETV Bharat / state

പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് സ്ഥാനാര്‍ഥികളെയാണ് തീരുമാനിച്ചിരിക്കുന്നത്. നെടുങ്കണ്ടത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത്  എല്‍ഡിഎഫ് സ്ഥാനാര്‍ഥി  എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  ഇടുക്കി  candidates for Pampadumpara Grama Panchayat  Grama Panchayat  Pampadumpara Grama Panchayat  ഗ്രാമ പഞ്ചായത്ത്  പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത്  എല്‍ഡിഎഫ് സ്ഥാനാര്‍ഥി  സ്ഥാനാര്‍ഥി പ്രഖ്യാപനം
പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഇടുക്കി:പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിന്‍റെ കോട്ടയായ പഞ്ചായത്ത് ഇത്തവണ പിടിച്ചടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് പക്ഷം. യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് സ്ഥാനാര്‍ഥികളെയാണ് തീരുമാനിച്ചിരിക്കുന്നത്.

പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ ആകെയുള്ള 16 വാര്‍ഡുകളില്‍ ഒന്‍പതിടത്ത് സിപിഎം മത്സരിക്കും നാലിടത്ത് സിപിഐയും മൂന്ന് വാര്‍ഡുകളില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗവുമാണ് മത്സരിക്കുന്നത്. 35 വയസിൽ താഴെ പ്രായമുള്ള ആറ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെയാണ് എല്‍ഡിഎഫ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ആദ്യം സൂചന ഉണ്ടായിരുന്നെങ്കിലും സംഘടനാ തീരുമാന പ്രകാരം മത്സരത്തില്‍ നിന്നും മാറി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ആനന്ദ് സി.വി ഉള്‍പ്പടെയുള്ളവരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളത്.കഴിഞ്ഞ തവണ പ്രകടനം കാഴ്ചവെച്ച സരിതാ രാജേഷ് ജനറല്‍ സീറ്റില്‍ മത്സരിക്കും.
പഞ്ചായത്ത് പരിധിയില്‍ വരുന്ന ബ്ലോക്ക് ഡിവിഷനുകളായ ബാലഗ്രാമില്‍ സി.ആര്‍ വാസുദേവന്‍ നായരും പാമ്പാടുംപാറയില്‍ ബേബിച്ചന്‍ ചിന്താര്‍മണിയും മത്സരിക്കും. പാമ്പാടുംപാറ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ജിജി കെ ഫിലിപ്പാണ് സ്ഥാനാര്‍ഥി. സിബി തോമസ്, റാസിലാ റസാഖ്, ആനന്ദ് സി.വി, എം.വി ബാബു, സുജിമോള്‍ സി.ബി, എസ്. മോഹനന്‍, വിജി അനില്‍കുമാര്‍, സുമ അശോകന്‍, സരിതാ രാജേഷ്, സിനി സന്തോഷ്, പി.ടി ഷിഹാബ്, സെല്‍വകുമാര്‍ സി, മോനിഷ പി.എന്‍, ആലീസ് ചെറിയാന്‍, ജോയിമ്മ എബ്രഹാം, ജോസ് ജോസഫ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. നെടുങ്കണ്ടത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വാര്‍ത്ത സമ്മേളനത്തില്‍ രമേശ് കൃഷ്ണന്‍,പി.എം ആന്റണി, ബേബിച്ചന്‍ ചിന്താര്‍മണി എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details